ചെന്നൈ : അസുഖങ്ങളും ദാരിദ്ര്യവും മൂലം നടി കല്‍പ്പനയുടെ സഹോദരങ്ങള്‍ ജീവനൊടുക്കി. ഉര്‍വശിയുടെ സഹോദരന്റെ ഭാര്യയും അവരുടെ സഹോദരനുമാണ് ജീവനൊടുക്കിയത്. കല്‍പ്പനയുടെ മരണശേഷം ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നില്ല.
നടി ഉര്‍വശിയുടെ സഹോദരന്റെ മുന്‍ഭാര്യ പ്രമീള (52),അവരുടെ സഹോദരന്‍ സുശീന്ദ്രന്‍(54) എന്നിവരാണ് വീടകവീട്ടില്‍ ജീവനൊടുക്കിയത്. വീഴുപുരെ ജില്ലയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന ഇരുവരും അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉര്‍വശിയുടെ സഹോദരനുമായുളള വിവാഹബന്ധം പ്രമീള ഏതാനം വര്‍ഷം മുമ്പ് വേര്‍പെടുത്തിയിരുന്നു.
ഉര്‍വശിയുടെ സഹോദരി കല്‍പ്പനയാണ് ഇവര്‍ക്ക് ജീവിക്കാനുളള സാമ്പത്തിക സഹായം നല്‍കി വന്നത്. എന്നാല്‍ കല്‍പ്പനയുടെ മരണത്തോടെ ഇത് നിലച്ചത് ഇരുവരെയും പ്രതിസന്ധിയിലാക്കി. സുശീന്ദ്രന്‍ വിവാഹം കഴിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ സമീപവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. വീട്ടിനുളളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ മുറികളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏറക്കാലമായി അസുഖ ബാധിതരായിരുന്ന തങ്ങള്‍ക്ക് കല്‍പ്പനയാണ് സാമ്പത്തിക സഹായം നല്‍കിവന്നിരുന്നതെന്ന് ആത്മഹദ്യ കുറിപ്പില്‍ പറയുന്നു. അസുഖവും ദാരിദ്ര്യവും ആണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പില്‍ പറയുന്നു.



