റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി

February 16, 2022 - 11:44 am

പാലക്കാട്: പാലക്കാട് മേലേ ധോണിയിൽ പുലിയിറങ്ങി. പുലർച്ചെ രണ്ടു മണിയോടെയാണ് പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നത്. നായയെ പുലി ആക്രമിക്കുന്നത് വീട്ടുകാർ കണ്ടു. പുലർച്ചെ പരിക്കേറ്റ നായയെ രാവിലെ കാണാനില്ല. പുലി കൊണ്ടുപോയതാണെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഒരുമാസമായി ഇവിടെ പുലിയിറങ്ങിയിരുന്നു. പ്രദേശത്തെ പശുക്കളെയും കടിച്ചുകൊന്നിരുന്നു. ആളില്ലാത്ത വീട്ടിൽ പുലി പ്രസവിച്ചതും അടുത്തിടെയായിരുന്നു. അതിനെ തുടർന്ന് പല ഭാഗത്തായി കൂടുകൾ സ്ഥാപിച്ചെങ്കിലും പുലി കൂട്ടിൽ കയറിയിരുന്നില്ല. ഇനിയും കൂടുകൾ സ്ഥാപിക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. മൃഗങ്ങളെ ആക്രമിക്കുന്ന പുലി ഇനി മനുഷ്യരെയും ആക്രമിക്കുമോ എന്ന ഭയമാണ് നാട്ടുകാർക്കുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *