ജി.എൻ.എം. സ്‌പോട്ട് അഡ്മിഷൻ 14 ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കായി 2021- 22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കോട്ടയം നഴ്സിംഗ് കോളേജിലെ രണ്ടു ഒഴിവുകളിലേക്കാണ് (എസ്.റ്റി പെൺകുട്ടികളുടെ വിഭാഗം – 1, എസ്.റ്റി ആൺകുട്ടികളുടെ വിഭാഗം – 1) ഫെബ്രുവരി 14 ന് അഡ്മിഷൻ നടത്തുന്നത്. പ്രവേശനത്തിനായി രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ എത്തണം.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള എല്ലാ പട്ടികവിഭാഗ വിദ്യാർത്ഥികൾക്കും പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അഭാവത്തിൽ റാങ്ക് ലിസ്റ്റിലെ പട്ടികജാതി ആൺകുട്ടികൾ റാങ്ക് ഒന്ന് മുതൽ 30 വരെയും പട്ടികജാതി പെൺകുട്ടികൾ റാങ്ക് ഒന്ന് മുതൽ 90 വരെയുള്ളവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ്, റ്റി.സി തുടങ്ങിയവ സഹിതമെത്തണം. വിവരങ്ങൾക്ക്: www.dme.kerala.gov.in സന്ദർശിക്കുക.

Share
അഭിപ്രായം എഴുതാം