റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡില്‍ കുഴഞ്ഞുവീണ യുവാവിന്റെ ജീവന്‍ രക്ഷിച്ച്‌ സാമൂഹ്യ പ്രവര്‍ത്തകന്‍

February 11, 2022 - 11:22 am

കണ്ണൂര്‍ : പി.വി സജിത്തിന്റെയും കൂട്ടുകാരുടയും സമയോചിതമായ ഇടപെല്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു.കണ്ണൂര്‍ ടൗണ്‍ പോലീസ്‌ സ്‌റ്റേഷന്‌ മുന്നിലെ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രമായ അക്ഷയ പാത്രത്തില്‍ സേവന പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ്‌ യുവാവ്‌ റോഡില്‍ കുഴഞ്ഞുവീഴുന്നത്‌ സജിത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്‌.

നഗരമദ്ധ്യത്തില്‍ യുവാവ്‌ നടുറോഡില്‍ കുഴഞ്ഞുവീഴുന്നത്‌ കണ്ടയുടനെ മറ്റൊന്നും ആലോചിക്കാതെ ഓടിവന്ന്‌ വീണുകിടക്കുന്ന ആളിന്‌ കൃത്രിമ ശ്വാസം നല്‍കി. പള്‍സ്‌ നിലച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ സിപിആര്‍ നല്‍കുകയും ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ പോലീസുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു.

ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന സംശയത്താല്‍ തുടര്‍ ചികിത്സക്കായി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്‌തു. കേരള ബ്ലഡ്‌ ഡൊണേഴ്‌സ്‌ ജില്ല പ്രസിഡന്‍റു കൂടിയായ സജിത്തിന്‌ സഹായവുമായി അസി. പോലീസ്‌ കമ്മീഷണര്‍ ഓഫീസിലെ എ.വി സതീഷ്‌ കുമാറും വേങ്ങാട്‌ സാന്ത്വനം ട്രസ്റ്റ്‌ ചെയര്‍മാന്‍ പ്രതീപന്‍ തൈക്കണ്ടിയും കൂടെയുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *