കൊല്ലം : പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ പ്രതികള്‍ക്ക് കുറ്റപത്രം പെന്‍ഡ്രൈവിലൂടെ നല്‍കാന്‍ പരവൂര്‍ മജിസ്‌ട്രേറ്റ് കോടതി 2022 ജനുവരി 20ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് സൗജന്യമായി കൊടുകൊടുക്കേണ്ട പകര്‍പ്പുകളുടെ എണ്ണം നിജപ്പെടുത്തണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍കഴിയുന്നിടത്തോളം പേപ്പര്‍ കോപ്പികള്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് സബാ ഉസ്‌മാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എഫ്‌ഐആര്‍ എട്ടുപേജ്, സാക്ഷിമൊഴികള്‍ 2394 പേജ്, മജിസ്‌ട്രേറ്റിന് മുമ്പാകെയുളള മൊഴികള്‍ 58 പേജ, പോലീസ് റിപ്പോര്‍ട്ട് 553 പേജ്, പരിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ 656 പേജ്,പോസ്‌റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് 354 പേജ്, എന്നിവ നല്‍കാനേ പ്രോസിക്യൂഷന് നിയമപരമായ ബാധ്യതയുളളുവെന്നും 4022 പേജ് വച്ച് 2,09,144 പേജുകള്‍ ഹാജരാക്കാന്‍ തയാറാണെന്നും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പാരിപ്പളളി രവീന്ദ്രന്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു.
ക്രിമിനല്‍ നടപടിച്ചട്ടം 207(5)ന്റെ വിശദീകരണത്തില്‍ കേസ് രേഖകള്‍ ബാഹുല്യം ഉളളതാണെങ്കില്‍ പ്രതികള്‍ക്ക് പകര്‍പ്പ് കൊടക്കുന്നതി്‌ന പകരം നേരിട്ടോ അഭിഭഷകന്‍ മുഖാന്തിരമോ കോടതി ഓഫീസില്‍ വച്ച് രേഖകള്‍ പരിശോധിക്കാന്‍ അവസരമൊരുക്കണമെന്നാണ് ചട്ടമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഇതിന്‍രെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് സൗജന്യമായി കൊടുക്കേണ്ട രേഖകള്‍ കോടതി തിട്ടപ്പെടുത്തി പകര്‍പ്പുകള്‍ കൊടുക്കാന്‍ വേണ്ട സംവിധാനം ഒരുക്കാന്‍ സര്‍ക്കാരിനെ ക്രൈംബ്രാഞ്ച് സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പാരിപ്പള്ളി ആര്‍.രവീന്ദ്രന്‍ അഭിഭാഷകരായ അകില്‍ മുറ്റത്ത് ധീരജ് ജെ. റോസാരിയോ വൈഎസ് അര്‍ജുന്‍ എന്നിവര്‍ ഹാജരായി



