കൊച്ചി: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ പറയുന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്തിക്കും പരാതി. പൊതു പ്രവര്‍ത്തകനായ് ഇടവക്കോട് അശോകനാണ് അഡ്. അനില്‍ പ്രസ്‌ദ് വഴി ആവശ്യപ്പെ രിക്കുന്നത്. നടപടിയിസല്ലങ്കില്‍ ഈ ആവശ്യം ഉന്നയിച്ച ഹൈക്കോടതിയെ സമീപിക്കുമെന്നും പരാത്‌ക്കാരന്‍ പറഞ്ഞു.. സ്വപനയുടെ പേരില്‍ പുറത്തിറങ്ങിയ രണ്ട് ഓഡിയോക്ലിപ്പും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ നിര്‍ദ്ദേശിച്ച പ്രകാരം നല്‍കിയതാണെന്നാണ് സ്വപ്‌നാ സുരേഷ് മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്ന്‌ത് .ശിവശങ്കരനും പോലീസും ഗൂഡലോചന നടത്തി മുഖ്യമന്ത്രിയെ കേസിലേക്ക് വലിചിഴക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തിയത് .തനിക്ക് രക്ഷപെടാനാണ് മുഖ്‌മന്ത്രിയുടെ പേര് പരാമര്‍ശിക്കാന്‍ സ്വപ്‌നയെ ശിവശങ്കര്‍ ഉപദേശിച്ചതെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമയതിനാല്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. പോ ലീസുകാര്‍ ഉള്‍പ്പെട ആരോപണ വിധേയരായതിനാല്‍ സംസ്ഥാന പോലീസ്‌അന്വേഷിച്ചാല്‍ ശരിയായ വിവരങ്ങള്‍ പുറത്തുവരില്ലെന്നും സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപരശ ചെയ്യണമെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട.



