റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റഷ്യ- യുക്രൈന്‍ സംഘര്‍ഷം: യു.എസ് സൈന്യം പോളണ്ടില്‍

February 8, 2022 - 8:56 am

ജാസിയോങ്ക: റഷ്യയും യുക്രൈനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ടില്‍ കൂടുതല്‍ െസെനികരെ എത്തിച്ച് യു.എസ്.എ. യുക്രൈനിലേക്ക് റഷ്യന്‍ െസെനിക നീക്കമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് മുന്നൊരുക്ക നടപടി.യുക്രൈന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ െസെനികരെ വിന്യസിക്കാന്‍ യു.എസ്. പ്രസിഡന്റ് ജോ െബെഡന്‍ ഉത്തരവിട്ടിരുന്നു. പിന്നാലെ 1700 െസെനികരെയാണ് തെക്കുകിഴക്കന്‍ പോളണ്ടിലെ യുക്രൈന്‍ അതിര്‍ത്തി മേഖലയിലേക്കു നിയോഗിച്ചത്. മേജര്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഡൊണാഹുവിന്റെ നേതൃത്വത്തിലുള്ള 82 എയര്‍ബോണ്‍ ഇന്‍ഫന്‍ട്രി ഡിവിഷനാണ് പോളണ്ടിലെ റെസെസോ-ജാസിയോങ്ക വിമാനത്താവളത്തിലെത്തിയത്. താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ ഏറ്റവുമൊടുവില്‍ അഫ്ഗാന്‍ വിട്ട അമേരിക്കന്‍ െസെനികനാണു മേജര്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഡൊണാഹു. പോളണ്ടിനു പുറമേ റൊമാനിയ, ജര്‍മനി അതിര്‍ത്തികളിലും യു.എസ്. സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.നോര്‍ത്ത് കാരോലിനയിലെ ഫോര്‍ട്ട് ബ്രാഗ് ആസ്ഥാനമായുള്ള 82 എയര്‍ബോണ്‍ ഇന്‍ഫന്‍ട്രി ഡിവിഷന്‍ 1917 ലാണു സ്ഥാപിച്ചത്. ഈ ഡിവിഷനെ ലോകത്തെവിടെയായാലും മണിക്കൂറുകള്‍ക്കുള്ളില്‍ സുസജ്ജമാക്കി നിര്‍ത്താനാകും.പാരച്യൂട്ടില്‍ പറന്നിറങ്ങി അമ്പരപ്പിക്കുന്ന വേഗത്തില്‍ ശത്രു പാളയങ്ങള്‍ പിടിച്ചെടുക്കാനും അവര്‍ക്കാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *