മുംബൈ: ചാഞ്ചാട്ടത്തില്‍ ആടിയുലഞ്ഞ് ഓഹരി വിപണി. ഇന്നലെ വിപണിയുടെ ആരംഭത്തില്‍ മുന്നേറ്റത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച സൂചികകള്‍ പെട്ടെന്ന് തന്നെ താഴേയ്ക്ക് പോകുകയും പിന്നീട് തിരിച്ച് കയറുകയുമായിരുന്നു. വ്യാപാരത്തിന്റെ ഏറിയ പങ്കും നഷ്ടത്തിലായിരുന്നു സൂചികകള്‍. ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെയാണ് ഓഹരി വിപണി അവസാനിപ്പിച്ചത്.
സെന്‍സെക്സ് 143.20 പോയിന്റ് താഴ്ന്ന് 58644.82 പോയിന്റിലും നിഫ്റ്റി 43.90 പോയിന്റ് താഴ്ന്ന് 17516.30 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്സ് .24 ശതമാനവും നിഫ്റ്റി .25 ശതമാനവുമാണ് ഇടിഞ്ഞത്. 1554 ഓഹരികളുടെ മൂല്യം വര്‍ധിച്ചപ്പോള്‍ 1704 ഓഹരികളുടേത് കുറഞ്ഞു. 87 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.ഹീറോ മോട്ടോകോര്‍പ്, എസ്ബിഐ, എന്‍ടിപിസി, എച്ച്ഡിഎഫ്സി ലൈന്ദ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവയാണ് ഇന്നലെ നഷ്ടം നേരിട്ട പ്രധാന ഓഹരികള്‍.
അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയ്ന്റ്സ്, ഡിവിസ് ലാബ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. മെറ്റല്‍ വിഭാഗം സൂചിക ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. ഐടി, എഫ്എംസിജി സൂചികകളും നേട്ടത്തിലാണ് അവസാനിച്ചത്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.68 ശതമാനവും സ്മോള്‍കാപ് സൂചിക 0.45 ശതമാനവും ഇടിഞ്ഞു.
മൂന്ന് ദിവസം നേട്ടത്തോടെ മുന്നേറിയ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെയാണ് കഴിഞ്ഞ ദിവസവും വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 17,600ന് താഴേയ്ക്ക് വരെയാണ് കഴിഞ്ഞ ദിവസം എത്തിയത്.
