ബ്യൂണസ് ഐയേഴ്സ്: മായം കലര്‍ന്ന കൊക്കെയ്ന്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് അര്‍ജന്റീനയില്‍ 20 പേര്‍ മരിച്ചു. 74 പേര്‍ ഗുരുതരാവസ്ഥയില്‍.കൊക്കെയ്നില്‍ എന്താണ് ചേര്‍ത്തതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മയക്കുമരുന്ന് വാങ്ങിയവര്‍ അത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കൊക്കെയ്ന്‍ െകെവശം വയ്ക്കുന്നതും വ്യക്തിഗത ഉപഭോഗവും രാജ്യത്ത് ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ അത് കൊണ്ടുപോകുന്നതും വില്‍ക്കുന്നതും ഇപ്പോഴും നിയമവിരുദ്ധമാണ്.














