കോട്ടയം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തീകരിക്കാൻ കഴിയാത്തവർക്ക് ഫെബ്രുവരി 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ബയോ മെട്രിക് മസ്റ്ററിങ് നടത്താൻ അവസരം. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും കിടപ്പുരോഗികൾക്കും ഹോം മസ്റ്ററിങ് നടത്താം. ബയോ മെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് ഫെബ്രുവരി 28 നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകി മസ്റ്ററിങ് പൂർത്തീകരിക്കാവുന്നതാണെന്ന് ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.



