റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടിടത്ത് മത്സരിക്കാന്‍ ചന്നി

January 31, 2022 - 9:23 am

ചണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക അനുസരിച്ച് ചരണ്‍ജിത് ചന്നി രൂപ്നഗര്‍ ജില്ലയിലെ ചംകൗര്‍ മണ്ഡലത്തിലും ബര്‍ണാല ജില്ലയിലെ ബഹാദുര്‍ മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുക. അതേസമയം സിങ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ചന്നി സെപ്റ്റംബറില്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചന്നി അമരീന്ദര്‍ മന്ത്രിസഭയിലെ അംഗവും 2015-2016 കാലയളവില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *