റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഗരത്തിലെ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം: യുവാവ്‌ പോലീസ്‌ കസ്‌റ്റഡിയില്‍

January 28, 2022 - 9:42 am

തിരുവല്ല : തിരുവല്ലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്കിനും നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ യുവാവ്‌ പിടിയില്‍. എസ്‌.സിഎസ്‌ ജംങ്‌ഷന്‌ സമീപം എംസി റോഡരുകിലെ സ്ഥാപനങ്ങളുടെ ബോര്‍ഡുകളും ബാങ്കിന്റെ ജനല്‍ ചില്ലുമാണ്‌ യുവാവ്‌ അടിച്ചുതകര്‍ത്തത്‌. 2022 ജനുവരി 27ന്‌ പുലര്‍ച്ചയോടെയാണ്‌ സംഭവം .

ന്യൂയോര്‍ക്ക്‌ ഫാസ്റ്റ് ഫുഡ്‌, ഫെഡറല്‍ ബാങ്ക്‌, എന്നിവയ്‌ക്കുനേരെയാണ്‌ ആക്രമണം നടന്നത്‌. അല്‍മ പേപ്പര്‍മാര്‍ട്ടിലെ എയര്‍ കണ്ടീഷനും കേടുപാട്‌ വരുത്തി. അടിച്ചുതകര്‍ക്കാന്‍ ഉപയോഗിച്ചതായി കരുതുന്ന ഇരുമ്പ്‌ പൈപ്പ്‌ അല്‍മ പേപ്പര്‍ മാര്‍ട്ടിനുമുമ്പില്‍ കണ്ടെത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്‌ പിടിയിലായതെന്നും ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *