അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി

January 25, 2022 - 2:49 pm

പത്തനംതിട്ട: സംസ്ഥാന തൊഴില്‍വകുപ്പിന് കീഴിലുള്ള കേരള കൈത്തൊഴിലാളി, വിദഗ്ധതൊഴിലാളി, ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷ്യന്‍, ക്ഷേത്രജീവനം, അലക്ക്, പാചകം, ഗാര്‍ഹികം എന്നിവ റദ്ദാക്കി 2016 ഫെബ്രുവരി ഒന്നു മുതല്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാബോര്‍ഡിന് രൂപം നല്‍കിയിരുന്നു. 10 രൂപ, 20 രൂപ നിരക്കില്‍ അംഗങ്ങള്‍ അടച്ചുകൊണ്ടിരിക്കുന്ന പ്രതിമാസ വരിസംഖ്യ 100 രൂപയാക്കി ഏകീകരിച്ചിരുന്നു. എന്നാല്‍, ബാങ്കില്‍ നേരിട്ട് വരിസംഖ്യ അടയ്ക്കുന്ന പല അംഗങ്ങളും ഏകീകരിച്ച പ്രതിമാസ വരിസംഖ്യ 100 രൂപ അടയ്ക്കുന്നില്ല. പത്തനംതിട്ട ജില്ലയിലെ അംഗങ്ങള്‍ അടിയന്തിരമായി ഈ ഓഫീസുമായി ബന്ധപ്പെട്ട് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയിലേയ്ക്ക് അംഗത്വം നേടാത്ത പക്ഷം ഇവരുടെ റിട്ടയര്‍മെന്റ്/ പെന്‍ഷന്‍ മുതലായ ആനുകൂല്യങ്ങള്‍ ഇനി മുതല്‍ അനുവദിച്ചു നല്‍കില്ല. ഫോണ്‍: 0468-2220248.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *