റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ വ്യാപനം രൂക്ഷം: പി.എസ്‌.സി പരീക്ഷകള്‍ മാറ്റിവച്ചു.

January 25, 2022 - 8:05 am

തിരുവനന്തപുരം : കോവിഡ്‌ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്‌ പി.എസ്‌.സി പരീക്ഷകളും അഭിമുഖവും മറ്റി വച്ചു. 2022 ഫെബ്രുവരി 1 മുതല്‍ 19 വരെയുളള തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ്‌ മാറ്റി വച്ചത്‌. ഫെബ്രുവരി 18 വരെ ഉളള അഭിമുഖങ്ങളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ പബ്‌ളിക്ക്‌ സര്‍വീസ്‌ കമ്മീഷന്‍ അറിയിച്ചു. ഫെബ്രുവരി നാലാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെ തന്നെ നടക്കുന്നതാണ്‌.

കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ജനുവരി 23,30 തീയതികളില്‍ നത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്‌.സി പരീക്ഷകളും മാറ്റി വച്ചു. ജനുവരി 23 ന്‌ നിശ്ചയിച്ച മെഡിക്കല്‍ എജ്യൂക്കേഷന്‍ സര്‍വീസിലെ റിസപ്‌ഷനിസറ്റ്‌ തസ്‌തികയുടെ പരീക്ഷ ജനുവരി 27 ലേക്ക്‌ മാറ്റി . ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ്‌ 2 തസ്‌തികകളുടെ പരീക്ഷകള്‍ ജനുവരി 28 ലേക്കും ജനുവരി 30ന്‌ നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അതോരിറ്റിയിലെ ഓപ്പറേറ്റര്‍ തസ്‌തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ്‌ മാറ്റിയത്‌. പരീക്ഷകള്‍ സംബന്ധിച്ച്‌ വിശദമായ ടൈംടേബിള്‍ പി.എസി.സി വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണെന്ന്‌ പി.എസ്‌.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *