അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സാമൂഹിക വികസനത്തില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

January 24, 2022 - 6:10 pm

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന സാമൂഹിക വികസനത്തിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ സാമൂഹിക പ്രവര്‍ത്തനത്തെ തൊഴിലെന്ന രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭിക്കും. അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ നടത്തുന്നത്.

വിദ്യാര്‍ത്ഥികള്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തനത്തില്‍ തത്പരരായ വ്യക്തികള്‍ എന്നിവര്‍ക്കുകൂടി സഹായകമായ രീതിയില്‍ അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. 18 വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് – ലൈഫ് ഫൗണ്ടേഷന്‍, തിരുവനന്തപുരം- 9495766330. വെബ്സൈറ്റ്- www.srcc.in.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *