റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോഡിനൊപ്പമെത്തി ബംഗളുരു എഫ്.സിയുടെ വെറ്ററന്‍ താരം സുനില്‍ ഛേത്രി.എഫ്.സി. ഗോവയ്ക്കെതിരേ ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോളടിച്ചതോടെയാണു ഫെറാന്‍ കോറോമിനാസിന്റെ റെക്കോഡിനൊപ്പമെത്താന്‍ ഛേത്രിക്കായത്. ഛേത്രിയും കോറോമിനാസും ഐ.എസ്.എല്ലില്‍ 48 ഗോളുകള്‍ വീതമടിച്ചു. മത്സരം 1-1 നു സമനിലയില്‍ അവസാനിച്ചു.ഓസ്ട്രേലിയന്‍ താരം ഡൈലാന്‍ ഫോക്സിന്റെ 41-ാം മിനിറ്റിലെ ഗോളില്‍ മുന്നിലെത്തിയ ഗോവയെ ഛേത്രിയാണു കുരുക്കിയത്. 61-ാം മിനിറ്റില്‍ പ്രിന്‍സ് ഇബാര ഗോവന്‍ ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡ് ചെയ്താണു ഛേത്രി ഗോളടിച്ചത്. പിന്നാലെ ധീരജ് സിങ് ഗോളിന് അടുത്തെത്തിയെങ്കിലും ദേവേന്ദ്ര മുര്‍ഗാവ്കര്‍ ഓഫ് സൈഡായി. ബംഗളുരുവിന്റെ മലയാളി താരം ആഷിഖ് കരുണിയന്റെ ഷോട്ടും ഗോളായില്ല. സില്‍വയുടെ ക്രോസിനെ കരുണിയന്‍ ഇടംകാലനടിയിലൂടെ വലയിലാക്കാനാണു ശ്രമിച്ചത്. 12 കളികളില്‍നിന്നു 14 പോയിന്റ് നേടിയ ബംഗളുരു എട്ടാമതും 13 കളികളില്‍നിന്നു 14 പോയിന്റ് നേടിയ ഗോവ ഒന്‍പതാമതുമാണ്.
ബംഗളുരു കോച്ച് മാര്‍കോ പസിയൂളി 4-3-3 ഫോര്‍മേഷനും ഗോവ കോച്ച് ഡെറിക് പെരേര 3-4-1-2 ഫോര്‍മേഷനും താല്‍പര്യപ്പെട്ടു. പന്തടക്കത്തില്‍ ഗോവക്കാരായിരുന്നു മുന്നില്‍. 57 ശതമാനം സമയത്തും പന്ത് അവരുടെ പക്കലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *