തിരുവനന്തപുരം: ശാസ്‌ത്ര സാങ്കേതികക കൗണ്‍സിലിന്റെ സംസ്ഥാന യുവശാസ്‌ത്രജ്ഞ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ ബയോകെമിസ്‌ട്രി ആന്റ് ന്യൂട്രീഷ്യന്‍ ഡിവിഷനിലെ ശാസ്‌ത്രജ്ഞന്‍ ഡോ.നീലാദ്രി ശേഖര്‍ ചാറ്റര്‍ജി, വലിയമല ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് പാലക്കാട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മാത്തമറ്റിക്‌സ് വിഭാഗം അസിസ്‌റ്റന്റ് പ്രഫസര്‍ ഡോ. സി.ആര്‍ ജയനാരായണന്‍. എന്നിവര്‍ക്കാണ് പുരസ്‌കാരം.
ശാസ്‌ത്ര സാങ്‌േേേകതിക മേഖലകളില്‍ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കാണ് യുവ ശാസ്‌ത്രജ്ഞ പുരസ്‌കാരം നല്‍കുന്നത്. പുസ്‌കാര ജേതാക്കള്‍ക്ക് 50,000രൂപ കാഷ് അവാര്‍ഡും, മുഖ്യമന്ത്രിയുടെ സ്വര്‍ണ മെഡലും നിര്‍ദ്ദേശിക്കപ്പെടുന്ന പ്രോജക്ടുകള്‍ക്കായി 50 ലക്ഷം രൂപ വരെയുളള ധനസഹായവും ലഭിക്കും. ഒരു അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുളള യാത്രാസഹായവും നല്‍കും .ഫെബ്രുവരി പത്തിന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
