റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തലയോലപ്പറമ്പ്‌ : കുലശേഖരമംഗലം കൊടൂപ്പാടത്ത്‌ മ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത്‌ 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ മകന്‍ ശ്യാം പ്രകാശ്‌(24), ഭാര്യ അരുണിമ(19) എന്നിവരെയാണ് വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിിട്ടുളളത്‌. ശ്യാംപ്രകാശ് പെയിന്റിംഗ് തൊഴിലാളിയാണ്. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയായ സഹോദരന്‍ ശരത്‌ പ്രകാശും തൊഴിലുറപ്പ്‌ തൊഴിലാളിയായ അമ്മ ലാലിയും വട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ക്ലാസ്‌ കഴിഞ്ഞ് വൈകുന്നേരം മൂന്നുമണിയോടെ വീട്ടിെലെത്തിയ ശരത്‌ ആണ്‌ ആദ്യം മൃതദേഹങ്ങള്‍ കണ്ടത്‌. എസ്‌.ഐ അമലിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *