പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020 സ്‌കീം) മാര്‍ച്ച് മാസം സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തും. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളില്‍ ഫെബ്രുവരി ഒന്ന് വരെ ഫൈന്‍ കൂടാതെയും, ഫെബ്രുവരി എട്ട് വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. ടൈംടേബിള്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റില്‍ (www.ihrd.ac.in) ലഭ്യമാണ്. ഫോണ്‍. 0471 2322985,0471 2322501.



