കാസർകോട്: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ജനങ്ങളുമായി സംവദിക്കുക എന്ന ഉദ്ദേശത്തോടെ വ്യവസായ, കയര്‍, നിയമം വകുപ്പ് മന്ത്രി പി രാജീവ് നയിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി ജില്ലയില്‍ ജനുവരി 11ന് നടത്തും. രാവിലെ 10 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംരംഭകരുടെ പരാതികള്‍ സ്വീകരിക്കും. വ്യവസായമേഖലയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ / പരാതികള്‍ എന്നിവ industriesksgd@gmail.com എന്ന ഇ – മെയിലിലേക്ക് അയക്കണം. കൂടുതല്‍വിവരങ്ങള്‍ക്ക് 9847747025, 8921307823


