റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഹൻ ആക്കപ്പിള്ളി നിര്യാതനായി

December 30, 2021 - 10:22 pm

പറവൂർ : പ്രമുഖ പത്രപ്രവർത്തകനും സ്റ്റാർ ഓഫ് കേരള ഇംഗ്ലീഷ് സായാഹ്ന പത്രത്തിന്റെ പത്രാധിപരുമായ മോഹൻ ആക്കപ്പിള്ളി 30.12.2021 വ്യാഴാഴ്ച വെളുപ്പിന് 2.30 ന് എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് നിര്യാതനായി. കഴിഞ്ഞ രണ്ടു വർഷക്കാലമായി വൃക്ക സംമ്പന്ധമായ ചികിത്സയിലായിരുന്നു. മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും പിജി ബിരുദം കരസ്ഥമാക്കിയ മോഹൻ ബാംഗ്ളൂരിൽ നിന്നും ജേർണലിസത്തിൽ ഡിപ്ളോമയെടുത്ത ശേഷം ബോംബെയിൽ ഒരു ഇംഗ്ലീഷ് വാരികയിൽ സബ്ബ് എഡിറ്ററായി ചേർന്നു. അവിടെ നിന്നും മദ്രാസിൽ വന്നു ചലച്ചിത്രം എന്ന മലയാളം സിനിമാ വാരികയുടെ സിറ്റി ലേഖകനായി പ്രവർത്തിച്ചു. ഈ സമയത്താണ് സീമ – ഐ.വി.ശശി എന്നിവരുടെ ഒരു വാർത്ത ചലച്ചിത്രത്തിൽ വന്നതിനെ തുടർന്ന് മോഹന് മദ്രാസ്സ് വിടേണ്ടതായി വന്നത്. അന്ന് മലയാളം – തമിഴ് സിനിമാരംഗത്തു കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. കേരളത്തിൽ വന്ന മോഹൻ എറണാകുളത്തു നിന്നും സ്റ്റാർ ഓഫ് കേരള എന്ന പേരിൽ കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സായാഹ്ന ദിനപ്പത്രം പബ്ളിഷ് ചെയ്തു.

തന്തമ്പിളളിൽ ഭാസ്കരപിള്ളയുടേയും ആക്കപ്പിള്ളി ലളിതാമ്മയുടേയും സീമന്തപുത്രനാണ് മോഹൻആക്കപ്പിള്ളി. ഭാര്യ: പ്രൊഫസർ ശാന്തിനി. (മധുര യൂണിവേഴ്സിറ്റി ) മകൻ : രാഹുൽ : (മാനേജർ. ആക്സിസ്സ് ബാങ്ക്. ബാംഗ്ളൂർ. ) സഹോദരങ്ങൾ: രത്നകുമാരി (റാന്നി) സതേൺ റെയിൽവേ പാലക്കാട്) രമേശൻ (N R 1 തിരുവനന്തപുരം). സംസ്കാരം 31.12.2021 വെള്ളിയാഴ്ച രാവിലെ തോന്യകാവ് ശ്മശാനത്തിൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *