റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാറിനൊപ്പമാണ് മുരളീധരനെന്ന് മന്ത്രി വി. ശിവൻകുട്ടി

December 30, 2021 - 10:00 am

തിരുവനന്തപുരം: കെ.മുരളീധരൻ എം.പി അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാറിനൊപ്പമാണ് മുരളീധരനെന്നും ശിവൻകുട്ടി പറഞ്ഞു. അബദ്ധജടിലവും അശാസ്ത്രീയവുമായ നിലപാടുള്ള ഫ്യൂഡൽ മാടമ്പിമാരെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശങ്ങൾ എന്ത് ശാസ്ത്രീയ യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് യുവജനതയോട് വിശദമാക്കേണ്ട ഉത്തരവാദിത്തം മുരളീധരനുണ്ട്.

മേയർ ആര്യാ രാജേന്ദ്രനെതിരായ പരാമർശവും ഇതാദ്യമല്ല. കോർപ്പറേഷനിൽ കോൺഗ്രസിന് പച്ചതൊടാനാകാത്തതിന്റെ കൊതിക്കെറുവ് മേയർക്കുമേൽ തീർക്കുകയാണ്. ഇത്തരം പ്രസ്താവനകൾ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന്റെ ആക്കം കൂട്ടുമെന്ന് മുരളീധരനും കോൺഗ്രസും തിരിച്ചറിയണമെന്നും ശിവൻകുട്ടി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *