തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ആയുര്‍വേദ നേഴ്സ് ഗ്രേഡ് ടു തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു

December 25, 2021 - 7:45 pm

തൃശ്ശൂർ: ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ നഴ്‌സ് ഗ്രേഡ് ടു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ് എസ് എല്‍ സിയും ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ നേഴ്‌സിങ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവരെയാണ് പരിഗണിക്കുക. ബി എസ് സി നേഴ്‌സിങ് (ആയുര്‍വേദ) കോഴ്‌സ് പാസായവര്‍ക്കും അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പും സഹിതം ഡിസംബര്‍ 29 രാവിലെ 10.30ന് ഭാരതീയ ചികിത്സ വകുപ്പിന്റെ തൃശൂര്‍ ജില്ലാ കാര്യാലയത്തില്‍ (വടക്കേ ബസ്സ്റ്റാന്‍ഡിന് സമീപം വെസ്റ്റ് പാലസ് റോഡില്‍) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2334313

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *