റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന : എയര്‍സുവിധ പോര്‍ട്ടലില്‍ മുന്‍കൂട്ടി ബുക്കുചെയ്യാനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു

December 21, 2021 - 7:25 am

ന്യൂ ഡല്‍ഹി : രാജ്യത്ത്‌ ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ആറ്‌ വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. യാത്രക്കാര്‍ക്ക്‌ ഇത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന്‌ ബോധ്യപ്പെട്ടാല്‍ മറ്റുവിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാനാണ്‌ തീരുമാനം.

ഡല്‍ഹി,മുംബയ്‌, കൊല്‍ക്കൊത്ത, ബംഗളൂരു,ചെന്നൈ, ഹൈദരാബാദ്‌ എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക്‌ ടെസ്റ്റ്‌ നടത്തുന്നതിനായി മുന്‍കൂട്ടി ബുക്കുചെയ്യാനുളള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്‌. ഹൈറിസ്‌ക്‌ വിഭാഗത്തില്‍പെട്ട്‌ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ക്കാണ്‌ നിലവില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *