റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഴ്‌ചകള്‍ പഴക്കമുളള അജ്ഞാത മൃതദേഹം കണ്ടെത്തി

December 20, 2021 - 8:29 am

പത്തനാപുരം ; തലവൂര്‍ അമ്പലനിരപ്പില്‍ ആഴ്‌ചകള്‍ പഴക്കമുളള അ്‌ജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. പ്രദേശത്തെ ദുര്‍ഗന്ധത്തെ തുടര്‍ന്ന്‌ നടത്തിയ തെരച്ചിലില്‍ 2021 ഡിസംബര്‍ 19ന്‌ രാവിലെ പതിനൊന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുകി തിരിച്ചരിയാന്‍ പറ്റാത്ത വിധത്തിലാണ് മൃതദേഹം. അസ്ഥികള്‍ നായ കടിച്ചുകൊണ്ടുപോയ നിലയിലാണ്‌.

കുന്നിക്കാട്‌ പോലീസ്‌ സ്ഥലത്തെത്തി. മൃതദേഹത്തിന്‌ ഏകദേശം രണ്ടാഴ്‌ചയിലധികം പഴക്കമുണ്ടെന്നാണ്‌ പോലീസ്‌ നിഗമനം . അമ്പലനിരപ്പ്‌ പ്രദേശത്ത്‌ കൂലിവേല ചെയ്യുന്ന പട്ടാഴി പന്ത്രണ്ടുമുറി സ്വദേശി രാമകൃഷ്‌ണന്റെ(65)താണെന്ന സംശയത്തിലാണ്‌ നാട്ടുകാരും പോലീസും. രണ്ടാഴ്‌ചയായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

പോലീസ്‌ രാമകൃഷ്‌ണന്റെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌. പ്ലാവില്‍ കയറുന്നതിനിടെ നിലത്തുവീണ്‌ പരിക്കേറ്റ്‌ മരിച്ചതാവാം എന്ന സംശയവുമുണ്ട്‌. സമീപത്തുനിന്നും ഇരുമ്പ്‌ തോട്ടി കണ്ടെത്തി. ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *