പോപ്പുലര്‍ തട്ടിപ്പുകേസില്‍പ്പെട്ട നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു.

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പിനിരയായ നിക്ഷേപകരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം ശേഖരിക്കുന്നു. ബാനിംഗ്‌ ഓഫ്‌ അണ്‍റെഗുലേറ്റഡ്‌ ഡെപ്പോസിറ്റ്‌ സ്‌കീംസ്‌ ആക്ട്‌ 2019 (ബാഡ്‌സ്‌ ആക്ട്‌ 2019) പ്രകാരം പോപ്പുലര്‍ മാനേജിംഗ്‌ പാര്‍ട്‌ണേഴ്‌സിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനായി കോടതിമുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിലേക്കാണ്‌ വിവരങ്ങള്‍ ശേഖരിക്കുന്നത്‌.

നിക്ഷേപകര്‍ക്ക്‌ തങ്ങളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട തഹ്‌സീല്‍ദാരുടെ ഓഫീസില്‍ ലഭ്യമാക്കാവുന്നതാണ്‌. മാതൃകാഫോറം തഹ്‌സീര്‍ദാരുടെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. 2021 ഡിസംബര്‍ 22,23,24 തീയതികളില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണെന്ന്‌ ജില്ലാ കളക്ടര്‍ ദിവ്യ എസ്‌ അയ്യര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം