റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്‍ഡിഎഫ്‌ -ബിജെപി കൂട്ടുകെട്ടിനെതിരെ തൊടുപുഴയില്‍ രാഷ്ട്രീയ വിശദീകരണ സായാഹ്ന സദസുകള്‍

December 20, 2021 - 8:23 am

തോടുപുഴ : യുഡിഎഫ്‌ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ വിശദീകരണ സായാഹ്ന സദസുകള്‍ക്ക്‌ തുടക്കമായി. അശാസ്‌ത്രീയവും അപ്രായോഗികവുമായ നഗരസഭാ മാസ്‌റ്റര്‍പ്ലാന്‍ മരവിപ്പിക്കണമെന്നും ,എല്‍ഡിഎഫ്‌ -ബിജെപി കൂട്ടുകെട്ടിനെതിരെയുമുളള രാഷ്ട്രീയ വിശദീകരണ യോഗങ്ങളാണ്‌ നടക്കുന്നത്‌.

കുമ്മംകല്ലില്‍ നടന്ന വിശദീകരണ യോഗം മുസ്ലീം ലീഗ്‌ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം ഷുക്കൂര്‍ ഉദ്‌ഘാടനം ചെയ്‌തു. യുഡിഎഫ്‌ മുനിസിപ്പല്‍മണ്ഡലം ചെയര്‍മാന്‍ എം.എ കരിം അദ്ധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്‌ മുഖ്യ പ്രഭാഷണം നടത്തി.

മുന്‍ നഗരസഭ ചെയര്‍മാന്‍ എ.എം.ഹാരിദ്‌ ,യുഡിഎഫ്‌ നേതാക്കളായ എസ്‌.എം ഷെരീഫ്‌ ,ജാഫര്‍ഖാന്‍ മുഹമ്മദ്‌, കെ.ജി സജിമോന്‍ ,എംഎച്ച്‌ സജീവ്‌, ഷാഹുല്‍ പളളത്തുപറമ്പില്‍,പി.കെ മൂസ, എ.എം സമദ്‌,എം.എം.ഷുക്കൂര്‍ അഡ്വ.സികെ ജാഫര്‍, പി.എം നിസാമുദ്ദീന്‍, നഗരസഭ കൗണ്‍സിലര്‍മാരായ കെ.ദീപക്‌, അഡ്വ. ജോസഫ്‌ ജോണ്‍, സഫിയ ജബ്ബാര്‍, സനുകൃഷ്‌ണന്‍,ഷഹ്ന ജാഫര്‍, റസിയ കാസിം, സാബിറാ ജലീല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നത്തെ (20.12.2021) വിശദീകരണ യോഗം വെങ്ങല്ലൂരില്‍ നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *