റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

തൃശ്ശൂർ: സ്ത്രീ ശാക്തീകരണ ബോധവൽക്കരണ ക്ലാസ് നടത്തി

December 16, 2021 - 3:18 pm

തൃശ്ശൂർ: സ്ത്രീകൾ സ്വയം പര്യാപ്തരാവേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വിവിധ വിഷയങ്ങളെക്കുറിച്ച്  ക്ലാസ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ റവ സിസ്റ്റർ ഡോ. എം എ വത്സ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ, കോളേജ്, മുൻസിപ്പാലിറ്റി, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതുജന പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് തൃശൂർ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു അറിയിച്ചു. 

പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയ ക്വിസ് മത്സരം, വിവിധ ബാങ്കിംഗ് സേവനങ്ങൾ, സുരക്ഷിത എ ടി എം ഉപയോഗം, സ്വന്തമായി അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം, സമ്പാദ്യശീലം, സമ്പാദ്യ പദ്ധതികൾ, ഓൺലൈൻ ഇടപാടുകളിൽ പുലർത്തേണ്ട ജാഗ്രത, വ്യാജ കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിനെക്കുറിച്ച്, വിദ്യാഭ്യാസ വായ്പകൾ, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന കുറഞ്ഞ പ്രീമിയം നിരക്കിലുള്ള ഇൻഷുറൻസ് പദ്ധതികൾ എന്നിവയെക്കുറിച്ച് തൃശൂർ ജില്ലാ സാമ്പത്തിക സാക്ഷരതാ കൗൺസലർ വി ആർ രാമചന്ദ്രൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സീനിയർ ഓഫീസർമാരായ ആർ ബിന്ദു, അനൂപ് സുഗുണൻ എന്നിവർ ക്ലാസ്സെടുത്തു. ഫീൽഡ് ഔട്ട്റീച്ച് ബ്യുറോ ഉദ്യോഗസ്ഥൻ അംജിത്, ലിറ്റിൽ ഫ്ലവർ കോളേജിലെ സംസ്‌കൃത വിഭാഗം അധ്യാപകൻ ഡോ. ജസ്റ്റിൻ, ഇംഗ്ലീഷ് വിഭാഗം അധ്യാപിക സിസ്റ്റർ ഡാനി, കോളേജ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി. ബോധവൽക്കരണ ക്ലാസുകൾ ഇന്നും തുടരും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *