റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോണ്‍ വ്യാപനം: വിദേശിയര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അമേരിക്ക

December 6, 2021 - 10:01 am

വാഷിങ്ടണ്‍: ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിദേശത്തുനിന്നെത്തുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് ചെയ്ത പരിശോധനാഫലം ഹാജരാക്കണം. 90 ദിവസത്തിനുള്ളില്‍ കോവിഡ് ബാധിച്ചവരെങ്കില്‍, രോഗം ഭേദമായെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തിങ്കളാഴ്ച മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരും.ശനിയാഴ്ച മൂന്നുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ന്യൂയോര്‍ക്കില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഒമിക്രോണ്‍ സാമൂഹ്യവ്യാപനത്തിന്റെ തുടക്കത്തിലാണ് സംസ്ഥാനമെന്ന് ആരോഗ്യ കമീഷണര്‍ മേരി ബസ്സെറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ആശുപത്രികള്‍ നിറഞ്ഞതിനാല്‍ അടിയന്തര ചികിത്സ ഒഴികെയുള്ളവ മാറ്റിവയ്ക്കാന്‍ ഗവര്‍ണര്‍ കാത്തി ഹോകുള്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.ന്യൂജേഴ്സി, ജോര്‍ജിയ, പെന്‍സില്‍വാനിയ, മേരിലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നെബ്രാസ്‌ക, മിനെസൊട്ട, കലിഫോര്‍ണിയ, ഹവായി, കൊളറാഡോ, ഉട്ടാ സംസ്ഥാനങ്ങളില്‍ നേരത്തേതന്നെ ഒമിക്രോണ്‍ എത്തിയതായി കണ്ടെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *