റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വായു മലിനീകരണം; ഡൽഹിയിലെ സ്‌കൂളുകൾ വീണ്ടും അടച്ചിടും; തീരുമാനം സുപ്രീം കോടതി വിമർശനത്തിന് പിന്നാലെ

December 2, 2021 - 4:25 pm

ന്യൂഡൽഹി: വായു മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്‌കൂളുകൾ വീണ്ടും അടച്ചിടും. സുപ്രീം കോടതി വിമർശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. മലിനീകരണത്തിനിടയിൽ തിങ്കളാഴ്ച സ്‌കൂളുകൾ തുറന്നിരുന്നു. എന്നാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകൾ പ്രവർത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം.

അന്തരീക്ഷ മലിനീകരണം തടയാൻ സ്വീകരിച്ച നടപടികളിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലെ മലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോടതി ഇടപെടൽ. നാലാം ആഴ്ചയാണ് ഹരജി പരിഗണിക്കുന്നത്, അതിനാൽ സമയം പാഴാകുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *