റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ തുടരാൻ സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

November 30, 2021 - 8:42 am

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയും അറബിക്കടലിൽ ബുധനാഴ്ചയും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. തെക്ക്-കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്‌. ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂന മർദ്ദം ചൊവ്വാഴ്ചയോടെ രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

2021 ഡിസംബർ 1ബുധനാഴ്ചയോടെ മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക തീരങ്ങളിൽ നവംബർ 30-നും ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 29-നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചിലയവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്‌..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *