റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഈ ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടി മാളവികയും പങ്കെടുത്തിരുന്നു, പുഴു എന്ന ചിത്രത്തിനുശേഷം മമ്മൂട്ടിയോടൊപ്പം വീണ്ടും മാളവികയെ ഈ ചിത്രത്തിലൂടെ കാണാം.

ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാൻ ഇരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മുകേഷ്, സൗബിൻ ഷാഹിർ, ആശാ ശരത് സായികുമാർ, രഞ്ജിപണിക്കർ, തുടങ്ങിയവരും അഭിനയിക്കുന്നു.ഡിസംബർ 10ന് ശേഷം മാത്രം ആകും മെഗാസ്റ്റാർ സെറ്റിൽ എത്തുന്നു എത്തുന്നത്. പഴനിയിൽ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആയതുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചില്ല.

സ്വർഗ്ഗചിത്ര അപ്പച്ചൻ 14 വർഷത്തെ ഇടവേളയ്ക്കു ശേഷം നിർമ്മാണ മേഖലയിലേക്ക് വീണ്ടും തിരിച്ചെത്തുന്ന എന്ന ചിത്രം കൂടിയാണ് സിബിഐ 5. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്എസ് സ്വാമിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *