റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അരുണാചൽപ്രദേശിന്റെ ബ്രാൻഡ് അംബാസഡറായി നടൻ സഞ്ജയ് ദത്തിനെ നിയമിച്ചു. സോഷ്യൽ മീഡിയ ഹാൻഡിൽ തന്റ നിയമനം സ്ഥിരീകരിച്ച സഞ്ജയ് ദത്ത് 50 വർഷത്തെ സംസ്ഥാന പദവി ആഘോഷിക്കുന്നതിനായി ഉടൻതന്നെ ഒരു മാധ്യമ ക്യാംപെയിൻ ഷൂട്ട് ചെയ്യുമെന്നും അറിയിച്ചു.

ഇതോടൊപ്പം പങ്കുവെച്ച ചിത്രത്തിൽ ചലച്ചിത്രനിർമ്മാതാവ് രാഹുൽ മിത്ര, സംസ്ഥാന മുഖ്യമന്ത്രി പേമ ഖണ്ഡു, സംസ്ഥാന നിയമസഭാ സ്പീക്കർ പാസാംഗ് ദോർജി സോന എന്നിവർക്കൊപ്പം സഞ്ജയ് ദത്ത് പോസ് ചെയ്യുന്നത് കാണാം.

അതേസമയം പൃഥ്വിരാജ് ചൗഹാൻ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പൃഥ്വിരാജ്, ഷംഷേ ര, കെജിഎഫ് ചാപ്റ്റർ 2 എന്നിവയിൽ സജ്ജയ് ദത്ത് ഉണ്ടാവും. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്തു യാഷ്‌രാജ് ഫിലിംസ് നിർമ്മിച്ച പൃഥ്വിരാജ് ചിത്രത്തിൽ പൃഥ്വിരാജ് ചൗഹാനെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആണ്. മാനുഷി ഛില്ലർ സം യോഗ്യതയായി അഭിനയിച്ചുകൊണ്ട് ഹിന്ദി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു.

സോനു സൂദ്, അശു ദോഷ് റാണ, സാക്ഷി തൻവർ , മാനവ് വിജ്, ലളിത് തിവാരി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2022 ജനുവരി 21 ന് ചിത്രം റിലീസ് ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *