റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ബാലസൗഹൃദ ഇടമാക്കാന്‍ ജില്ലയില്‍ നിന്ന് 11 തദ്ദേശ ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു.  നെടുമ്പ്രം, കുറ്റൂര്‍, ഇരവിപേരൂര്‍, മല്ലപ്പള്ളി, റാന്നി പെരുനാട്, കോഴഞ്ചേരി, മല്ലപ്പുഴശേരി, കടമ്പനാട്, മലയാലപ്പുഴ, പന്തളം തെക്കേക്കര, തിരുവല്ല നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ബാല സൗഹൃദ പ്രാദേശിക ഭരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 175 ല്‍ അധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാലസൗഹൃദ ഇടമാക്കുന്നതിന് കിലയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. കുട്ടികളുടെ അതിജീവനം, വികസനം, പങ്കാളിത്തം, സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം നടത്തിയത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന്  ഏഴു പേര്‍ പരിശീലനത്തില്‍ (പ്രസിഡന്റ് / ചെയര്‍പേഴ്‌സന്‍, സെക്രട്ടറി / അസി.സെക്രട്ടറി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, മെഡിക്കല്‍ ഓഫിസര്‍, ഹെഡ്മാസ്റ്റര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍) പങ്കെടുത്തു. 
കില ജില്ലാ ഫെസിലിറ്റേറ്റര്‍  എ.ആര്‍. അജീഷ് കുമാര്‍, കില ആര്‍ജിഎസ്എ ജില്ലാ  കോ-ഓര്‍ഡിനേറ്റര്‍ ധീരജ് ദിവാകരന്‍, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാന്‍ രമേശ് ഗോപന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കില സംസ്ഥാന ഫാക്കല്‍റ്റിമാരായ  ആശാ ജോസ്, വിനീതാ വിന്‍സന്റ്, ഡോ.രാഹുല്‍, അഖില്‍, അച്ചാമ്മ സിറിയക്, ഷീല എന്നിവര്‍ ക്ലാസ് നയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *