റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: വടക്കാഞ്ചേരിയെ മാലിന്യമുക്തമാക്കാൻ ഹരിതകർമ്മ സേന

November 20, 2021 - 2:17 pm

തൃശ്ശൂർ: വടക്കാഞ്ചേരിയെ മാലിന്യമുക്തമാക്കാൻ ഇനി ഹരിതകർമ്മ സേനയും. ഇതുവഴി ശേഖരിച്ച 5 ടൺ കുപ്പി, കുപ്പിച്ചില്ല് മാലിന്യം എംസിഎഫുകളിൽ നിന്ന് നീക്കം ചെയ്തു. പ്ലാസ്റ്റിക്കും പേപ്പറും കൂടാതെ  മറ്റ് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ്  കുപ്പി, കുപ്പിച്ചില്ല് മാലിന്യങ്ങൾ ശേഖരിച്ചത്. ഇതിന് പുറമെ ഇലക്ട്രോണിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഓരോ മാസങ്ങളിലായി ശേഖരിക്കുമെന്നും അതുവഴി എല്ലാത്തരം അജൈവ മാലിന്യങ്ങളും കൃത്യമായ  ഇടവേളയിൽ നീക്കം ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുമെന്നും നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു പറഞ്ഞു. ഇതിന് പുറമെ മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച  19 ടണ്ണോളം പുനരുപയോഗമല്ലാത്ത അജൈവ മാലിന്യങ്ങൾ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരള കമ്പനിക്ക് കൈമാറി. നഗരസഭ സെക്രട്ടറി  കെ കെ മനോജ്, നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവൻ, രാമാനുജൻ സാഹിറ, ഹരിത സഹായ സ്ഥാപനം പ്രതിനിധികളായ അരുൺ കെ വി, ദിവ്യ മുരളീധരൻ, ഹരിത കർമ്മ സേന അംഗങ്ങൾ സാനിറ്റേഷൻ ജീവനക്കാർ  എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *