റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തില്‍ ഓഹരി സൂചികകള്‍

November 19, 2021 - 11:11 am

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ മൂന്നാമത്തെ ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ, റിയാല്‍റ്റി ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 433.05 പോയിന്റ് ഇടിഞ്ഞ് 59575.28 ലും നിഫ്റ്റി 133.90 പോയിന്റ് ഇടിഞ്ഞ് 17764.80 ലും ക്ലോസ് ചെയ്തു. വിപണിയില്‍ ലിസ്റ്റ് ചെയ്ത പേടിഎം നിക്ഷേപകരെ നിരാശപ്പെടുത്തി. ഇഷ്യു വിലയില്‍നിന്ന് ഒമ്പതുശതമാനം താഴ്ന്ന് 1,950ലായിരുന്നു ലിസ്റ്റിങ്. ഒടുവില്‍ 27.3ശതമാനം നഷ്ടത്തില്‍ 1,564 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടം നേരിട്ടു. എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. ഓട്ടോ, മെറ്റല്‍ സൂചികകള്‍ക്ക് രണ്ടുശതമാനം വീതം നഷ്ടമായി. ദുര്‍ബലമായ ആഗോള വിപണിയും പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും ആഭ്യന്തര വിപണിയെ തളര്‍ത്തി. ഉത്സവകാല വില്‍പ്പന പ്രതീക്ഷിച്ച പോലെ ഉയരാത്തതാണ് ഓട്ടോ മേഖലയ്ക്ക് തിരിച്ചടിയായത്.

ബി.എസ്.ഇ. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.5 ശതമാനംവീതം താഴുകയും ചെയ്തു. മൂന്നുദിവസങ്ങളിലായി 1.082 പോയിന്റാണ് സെന്‍സെക്സിന് നഷ്ടമായത്.997 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2252 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. കേരള കമ്പനികളില്‍ നാലെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. അവയില്‍ 15.05 ശതമാനം നേട്ടവുമായി ഈസ്റ്റേണ്‍ ട്രെഡ്സ് തിളങ്ങി. പാറ്റ്സ്പിന്‍ ഇന്ത്യ (4.77 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.42 ശതമാനം), കെഎസ്ഇ (0.36 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *