ന്യൂഡല്‍ഹി: യഥാര്‍ത്ഥ നിയന്ത്രണ രേഖയോടുചേര്‍ന്നു കിഴക്കന്‍ ലഡാക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ. തര്‍ക്കമേഖലയിലെ സ്ഥിതി ”അടിയന്തര പ്രതികരണം” എന്നതില്‍ നിന്ന് ”സാധാരണ” നിലയിലേക്കു മാറുമെന്നു ചൈനീസ് വിദേശമന്ത്രാലയം അറിയിച്ചു. അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇരുരാജ്യങ്ങളും രൂപം നല്‍കിയിരിക്കുന്ന സമിതിയുടെ യോഗത്തിനുശേഷമായിരുന്നു പ്രസ്താവന. 14-ാമത് സൈനികതല ചര്‍ച്ച ഉടന്‍ നടക്കുമെന്നും ചൈന അറിയിച്ചു.അതേസമയം, ഡെസ്പാങ്, ഗോഗ്ര, ഹോട്ട്സ്പ്രിങ് എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചൈന ഒന്നും പറഞ്ഞിട്ടില്ല.



