റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

November 18, 2021 - 8:48 pm

തൃശ്ശൂർ: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ.

കെ.പി.എ.സി ലളിത കലാകാരിയാണ്. അവരെ കൈയൊഴിയാൻ സാധിക്കില്ല. അതാണ് സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത.

തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടിയെ വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആകരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കേരള സംഗീത നാടക അക്കാദമി ചെയർ പേഴ്‌സണാണ് കെ.പി.എ.സി ലളിത.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *