റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

November 17, 2021 - 6:56 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതായി ഐജിപി വിജയ് കുമാർ അറിയിച്ചു. കുൽഗാമിലെ പോംബെ, ഗോപാൽപോറ എന്നി ഗ്രാമങ്ങളിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനിടെയാണ് നാലു ഭീകരരെ വധിച്ചത്. ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം ഹൈദർപോറ മേഖലയിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *