നെടുമങ്ങാട് : വയനാട് ആദിവാസി ഊരില്‍ റേഷന്‍കടയില്‍ നിന്നും വാങ്ങിയ അരിച്ചാക്കില്‍ ചത്ത പാമ്പിനെ കണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാന ഭക്ഷ്യ ഗോത്രവര്‍ഗ ഭദ്രത കൂട്ടായ്‌മ ഭാസുരയുടെ തിരുവനന്തപുരം ജില്ലാതല ഉദ്‌ഘാടനം നെടുമങ്ങാട്ട് പഴകുറ്റിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി .
സംഭവസ്ഥലം സന്ദര്‍ശിച്ചെന്നും ,ചത്ത പാമ്പിനെ കണ്ട ചാക്കിലെ അരി വീട്ടുകാര്‍ ഭക്ഷിച്ചില്ലെന്നും സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം കുമാരി എംവിജയ.ലക്ഷ്‌മി പറഞ്ഞു. സിവില്‍ സപ്ലൈസിന്‍റെ കീഴിലെ അരിച്ചാക്കല്ല അതെന്നും അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയതായി അവര്‍ പറഞ്ഞു.

