റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി : വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയായി. ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാം തുറക്കുമെന്നാണ് റിപ്പോർട്ട്. 141 അടിയാണ് ഡാമിൽ പരമാവധി സംഭരിക്കാവുന്ന റൂൾകർവ്.

പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. 400 ഘനയടി വെള്ളമാണ് ഇപ്പോൾ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് 900 ഘന അടിയായി വർധിപ്പിച്ചിട്ടുണ്ട്.

വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി ഡാമിൽ നിലവിൽ 2398.72 അടിയിലാണ് ജലനിരപ്പ്. 2399.03 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇരുഡാമുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *