റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശരാജ്യങ്ങളിൽ ജോലിക്ക് പോകുന്നവർക്കുളള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ പാസ്പോർട്ട്‌ ഓഫീസ് വഴി

November 14, 2021 - 9:05 am

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ ജോലികൾക്കായി പോകുന്നവർക്ക് പൊലീസ് ഇനി നേരിട്ട് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നോ പൊലീസ് സ്റ്റേഷനുകളിൽ നിന്നോ ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ല. സംസ്ഥാന പൊലീസ് മേധാവിയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാൻ നിർദേശം നൽകിയത്.

പാസ്പോർട്ട്‌ ഓഫീസ് വഴിയാകും ഇനി മുതൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുക. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് എന്ന കോടതി നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഏ‍ർപ്പെടുത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *