കൊച്ചി : ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യക്തിക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി.
ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്‌ത മംഗലാപുരം സ്വദേശി ഭീമക്ക് നഷ്ടപരിഹാരം നല്‍കണമെനന് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെ യിം ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റീസ് എ ബദറുദ്ദീന്റെ വിധി .