റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴുത്തിൽ കയർ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു

November 11, 2021 - 7:58 am

ഇടുക്കി: ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു. മൂന്നാർ കോളനിയിൽ കൃഷ്ണമൂർത്തി- ആനന്ദശ്യോദി ദമ്പതികളുടെ മകൻ വിഷ്ണുവാണ് മരിച്ചത്. 2021 നവംബർ 10 ബുധനാഴ്ചവെകുന്നേരം 6.30 ഓടെയാണ് സംഭവം. ഊഞ്ഞാൽ ആടുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു.

സംഭവദിവസം ഉച്ചയോടെ മതാപിതാക്കൾ ആറ്റുകാട് എസ്റ്റേറ്റിലെ ബന്ധു വീട്ടിൽ പോയിരുന്നു. വൈകുന്നേരം തിരികെ എത്തിയപ്പോഴാണ് കുട്ടി ഊഞ്ഞാലിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടത്. കുരുക്കഴിച്ച് കുട്ടിയെ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക വിട്ടുകൊടുക്കും. ഉച്ചയോടെയാണ് മാതാപിതാക്കൾ ബന്ധുക്കളുടെ വീട്ടിൽ പോയത്. കുട്ടിക്ക് ഭക്ഷണം നൽകിശേഷം മടങ്ങിയ മാതാപിതാക്കൾ വൈകുന്നേരത്തോടെയാണ് മടങ്ങിയെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *