റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ 35,000 പാക്കറ്റ്‌ വിദേശ നിര്‌മിത സിഗരറ്റ്‌ പിടികൂടി. 2021 നവംബര്‍ 9 ചൊവ്വാഴ്‌ച രാവിലെയെത്തിയ മംഗള എക്‌സപ്രസില്‍ നിന്നാണ്‌ സിഗരറ്റ്‌ പിടികൂടിയത്‌. ഒരുകോടി അഞ്ച്‌ലക്ഷം രുപ വിലവരുന്നതാണ്‌ സിഗരറ്റുകള്‍. ഷോപ്പുകളില്‍ വില്‍ക്കാനായി വിദേശത്തുനിന്ന്‌ അനധികൃതമായി തിരൂര്‍ കേന്ദ്രീകരിച്ച്‌ സിഗരറ്റ്‌ വ്യാപാരം വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന്‌ ആര്‍പിഎഫ്‌ നിരീക്ഷണം നടത്തിവരുകയായിരുന്നു.

പിടിച്ചെടുത്ത സിഗരറ്റുകള്‍ തുടരന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗത്തിന്‌ കൈമാറി. ആര്‍പിഎഫ്‌ ഐജി ബീരേന്ദ്ര കുമാറിന്റെ നിര്‍ദ്ദേശാനുസരണം പാലക്കാട്‌ ആര്‍പിഎഫ്‌ കമാന്‍ഡന്റ്‌ ജെബിന്‍ പി രാജിന്‍രെ നേതൃത്വത്തിലുളള സംഘമാണ്‌ പരിശോധന നടത്തിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *