റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം; 11 രോഗികൾ വെന്തുമരിച്ചു

November 6, 2021 - 4:07 pm

മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. 11 രോഗികൾ വെന്തുമരിച്ചു.

അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 06/11/21 ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.

അപകടം നടക്കുമ്പോൾ ഏകദേശം 25 ഓളം പേർ ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീ മറ്റ് വാർഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്ന് നിരവധി ആളുകൾ ആശുപത്രിയിൽ കുടുങ്ങിയിരുന്നു.

ഏകദേശം അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയണച്ചത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *