റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു

October 31, 2021 - 8:25 am

തിരുവനന്തപുരം: ആദ്യകാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി എന്നറിയപ്പെടുന്ന കെ. വേലായുധൻ നായർ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ക്രോസ് ബെൽറ്റ്‌, മിടുമിടുക്കി തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ അദ്ദേഹം 40 ലേറെ സിനിമകൾക്ക് സംവിധാനായി. നാരദൻ കേരളത്തിൽ, കമാൻഡർ തുടങ്ങി പത്തോളം സിനിമകളുടെ ഛായാഗ്രാഹക നുമായിരുന്നു.

ക്രോസ്ബെൽറ്റ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് എത്തുന്നത്. പിന്നീട് അറിയപ്പെട്ടതും ആ പേരിനൊപ്പമാണ്. ഫോട്ടോഗ്രാഫിയിലുള്ള താൽപര്യമായിരുന്നു വേലായുധൻ നായർക്ക് മുന്നിൽ സിനിമയെന്ന വഴി തുറന്നത്. 1956 മുതൽ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. പിന്നീട് 1961-ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി. 1967-ൽ പുറത്തിറങ്ങിയ ‘മിടുമിടുക്കി’യാണ് ക്രോസ്‌ബെൽറ്റ് മണി സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം. സംവിധായകൻ ജോഷി ക്രോസ് ബെൽട്ട് മണിയുടെ സഹസംവിധായകനായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *