റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി

October 28, 2021 - 7:32 pm

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്താനായിരുന്നു ബോംബൈ ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവോടെ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ക്രമക്കേട് നടന്നെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിന്മേല്‍ കേരളാ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒഎംആര്‍ ഷീറ്റില്‍ കൃത്രിമം നടന്നെന്ന തൃശൂര്‍ സ്വദേശി പരാതിയിന്മേലായിരുന്നു കോടതിയുടെ ഇടപെടല്‍. അപേക്ഷകയുടെ ഒപ്പ്, രക്ഷിതാക്കളുടെ പേര് എന്നിവയിലടക്കം മാറ്റം ഉണ്ടെന്ന് ഹര്‍ജിക്കാരി പരാതി ഉന്നയിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നവംബര്‍ 8 ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *