റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : തൃപ്പൂണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‌ത്‌ എം സ്വരാജ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ ബാബുവിനോട്‌ വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ എതിര്‍കക്ഷി ആയിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരായില്ല.

ഇതിനെ തുടര്‍ന്ന്‌ ബിജെപി സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ നാല്‌ എതിര്‍ കക്ഷികളുടെ ഭാഗം കേള്‍ക്കാതെ നടപടികള്‍ തുടരുമെന്നു ഹൈക്കോടതി വ്യക്തമാക്കി. കെ ബാബുവിന്‌ അനുകൂലമായി ബിജെപി വോട്ടുമറിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ്‌ എതിര്‍കക്ഷിയായ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിസഹകരണം. കേസ്‌ പിന്നീട്‌ പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *