ന്യൂഡല്‍ഹി: 17/10/21 ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കശ്മീരി നേതാവ് സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അപമാനിച്ചു സംസാരിച്ചെന്നു ബി.ജെ.പി. ആരോപണം.ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കേണ്ടെന്ന കാര്യത്തില്‍ മുഹമ്മദലി ജിന്നയ്ക്കൊപ്പമായിരുന്നു സര്‍ദാര്‍ പട്ടേലെന്നും ജവാഹര്‍ലാല്‍ നെഹ്റുവാണ് മറിച്ചുള്ള നിലപാട് സ്വീകരിച്ചതെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ താരിഖ് ഹമീദ് കരാ പറഞ്ഞതായി ഇന്നലെ വാര്‍ത്ത വന്നിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിശദീകരണം നല്‍കണമെന്നു ബി.ജെ.പി. വക്താവ് സമ്പിത് പത്ര ആവശ്യപ്പെട്ടു.നെഹ്റു-ഗാന്ധി കുടുംബത്തോടുള്ള വ്യക്തിപൂജാ സമീപനമാണ് കരായുടെ വാക്കുകളിലുള്ളതെന്നു സമ്പിത് പത്ര ആരോപിച്ചു. എല്ലാം ഈ കുടുംബമാണു ചെയ്തതെന്നും മറ്റാരും ഒന്നും ചെയ്തില്ലെന്നും വരുത്താനാണു ശ്രമം. തെറ്റായ പരാമര്‍ശം നടത്തിയ കരായെ താക്കീത് ചെയ്തോ? പ്രവര്‍ത്തക സമിതിയില്‍നിന്നു പുറത്താക്കുമോ എന്നും സോണിയ പറയണമെന്നു സമ്പിത് പത്ര ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ട്
ന

